ഇടപ്പള്ളി: ഇടപ്പള്ളിയില്‍ നടന്ന ക്ഷീരസംഗമം 2015 ന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക് ഉദ്ഘാടനം ചെയ്തു. പാലിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി പാലിന്റെ ഗുണമേന്മയെയും ബാധിക്കുന്നുണ്ട്. ഈ രീതി മാറുന്നതിന് ക്ഷീരകര്‍ഷകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കണം. ക്ഷീരമേഖലയില്‍ കാലോചിതമായ മാറ്റങ്ങളാണ് നടപ്പാക്കി വരുന്നതെന്നും അവര്‍ പറഞ്ഞു.
ഐ. മുഹമ്മദാലി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ക്ഷീരസംഘങ്ങള്‍ക്ക് മുന്പത്തേക്കാള് പ്രോത്സാഹനവും സഹായവും നല്കാന് ക്ഷീരവികസന വകുപ്പ് നിരവധി പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്. പാല് കറക്കല്‍ യന്ത്രം, പുല്‍വെട്ടി, തൊഴുത്ത് വൃത്തിയാക്കുന്ന പ്രഷര്‍ വാഷര്‍ തുടങ്ങിയ നിരവധി ആധുനിക ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ക്ഷീരമേഖലയിലെ യന്ത്രവത്കരണം, ക്ഷീരമേഖലയും വ്യക്തിത്വ വികസനവും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ബി. ദിവ്യ, വടവുകോട് ക്ഷീര വികസന ഓഫീസര്‍ ജാക്വിലിന് ഡൊമിനിക് എന്നിവര്‍ ക്ലാസെടുത്തു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും