ലണ്ടന്‍: വേഗതയുടെ രാജകുമാരന് ഉസൈന്‍ ബോള്‍ട്ട് ലണ്ടന്‍ ഡയമണ്ട് ലീഗില്‍ ചാമ്പ്യനായി ട്രാക്കിലേക്ക് മടങ്ങിയെത്തി. 87 സെക്കന്‍ഡിലാണ് ബോള്‍ട്ട് 100 മീ. പൂര്‍ത്തിയാക്കിയത്. ഈ സീസണിലെ മികച്ച പ്രകടനമാണ് ജമൈക്കന്‍ ഇതിഹാസതാരം പുറത്തെടുത്തത്.
പരിക്ക് മൂലം ബോള്‍ട്ട് കളിഞ്ഞ ആറാഴ്ചയായി വിശ്രമത്തിലായിരുന്നു. ആവേശകരമായ മത്സരത്തില്‍ തുടക്കം മോശമായിരുന്നുവെങ്കിലും പിന്നില്‍ നിന്ന് ഓടിക്കയറിയാണ് താരം ഒന്നാമതത്തെിയത്. ഈ സീസണില്‍ താരത്തിന് 10 സെക്കന്റിന് താഴെ ഓടിയത്തൊന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത മാസം ബീജിങ്ങില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുന്ന ബോള്‍ട്ടിന് ലണ്ടന്‍ ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവക്കാനായത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
9.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത മൈക്ക് റോജേഴ്സ് രണ്ടാംസ്ഥാനവും 9.92 സെക്കന്റില്‍ ഓടിയത്തെിയ ജമൈക്കന്‍ താരം കെമര്‍ ബെയ്ലി കോളിന് മൂന്നാം സ്ഥാനവും ലഭിച്ചു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും