കൊച്ചി: പായിപ്ര പഞ്ചയത്തിലെ മുടവൂരില്‍ ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം) മൂലം മരണമടഞ്ഞ തങ്കച്ചന്റെ വീട്ടിലും രോഗത്തിന് ചികിത്സയെടുക്കുന്ന മറ്റു മൂന്ന് വീടുകളിലും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ.കുട്ടപ്പന്, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ഹസീന മുഹമ്മദ്, അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ബാലഗംഗാധരന്‍ എന്നിവരടങ്ങുന്ന ജില്ലാതല ടീം സന്ദര്‍ശനം നടത്തി.
ഒ അറിയിച്ചു. മഞ്ഞപ്പിത്തം പലതരത്തിലുണ്ടെന്നും (എ,ബി,സി,ഡി) അവ ഏതൊക്കെ രീതിയിലാണ് പകരുന്നതെന്നും സംഘം വിശദീകരിച്ചു. രക്തത്തിലൂടെയും മറ്റു ശരീര ശ്രവങ്ങളിലൂടെയുമാണ് മഞ്ഞപ്പിത്തം ബി പകരുന്നത്. ഈ രോഗം മറ്റു പകര്‍ച്ചവ്യാധികളെപ്പോലെ കാലാവസ്ഥ വ്യതിയാനം മൂലമോ, പ്രതേ്യക പ്രദേശത്തു കാണുന്നതോ അല്ല. രോഗിയുമായി അടുത്ത സമ്പര്‍ക്കമുളള ആളുകള്‍ക്ക് മാത്രമേ ഈ രോഗം പകരാന്‍ സാധ്യതയുളളൂ. ഒ അറിയിച്ചു.
സന്ദര്‍ശനത്തെതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ബീവിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തരയോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി. ഏറ്റവും അടുത്ത ദിവസം തന്നെ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നതിനും വാസിനേഷന് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും