ഡിട്രോയിറ്റ് : ചിക്കാഗോ രൂപതാ ക്നാനായ റീജിയണിലെ വൈദികരുടേയും, കൈക്കാരന്മാരുടേയും, പാസ്റ്റര്‍ കൌണ്‍സില്‍ അംഗങ്ങളുടെയും, കണ്സള്ട്ടേഴ്സിന്റേയും സംയുക്ത യോഗം 18 ന് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടന്നു. നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സാമുദായികവും സഭാപരവുമായ വളര്‍ച്ചയെ യോഗം വിലയിരുത്തി.
അമേരിക്കയിലെ പ്രവാസികളായ ക്നാനായക്കാര്‍ക്കായി ലത്തീന്‍ രൂപതയുടെ കീഴില്‍ വിവിധ ക്നാനായ മിഷനുകള്‍ 1983 മുതല്‍ രൂപപ്പെടുകയും ചെയ്തിരുന്നു. 2001 ല്‍ ചിക്കാഗോയില്‍ സീറോമലബാര്‍ രൂപതാ സ്ഥാപിതമായപ്പോള്‍ ക്നാനായ സമൂഹം പ്രസ്തുത രൂപതയുടെ അജപാലന പരിതിയിലായി. ക്നാനായ സമുദായത്തിനായി വികാരി ജനറാളിനെ നിയമിക്കുകയും മിഷനുകളും ഇടവകകളും സ്ഥാപിക്കപ്പെട്ടിട്ടിലാത്ത സ്ഥലങ്ങിളിലുള്ള ക്നാനായ കത്തോലിക്കരുടെ കാര്യങ്ങള്‍ കൂടി ക്രോഡികരിക്കപ്പെടുവാനും സമുദായത്തെ സഭാത്മകമായി വളര്‍ത്തുവാനുമായി ഒരു ക്നാനായ റീജിയന് 2016 ല്‍ സ്ഥാപിച്ചു നല്കി. പ്രസ്തുത രൂപതയുടെ കീഴില്‍ പുതിയ ക്നാനായ ദേവാലയങ്ങളും മിഷനുകളും സ്ഥാപിക്കപ്പെട്ടു. സ്വന്തമായി ദേവാലയങ്ങളുള്ള 12 ഇടവകകളും 9 മിഷനുകളുമായി ക്നാനായ സമൂഹം വളര്‍ന്നുകൊണ്ടിരിക്കുന്നു. മിഷനുകളേയും ഇടവകകളേയും ക്രോഡീകരിച്ച് 5 ഫൊറോനകളും അടുത്തകാലത്ത് സ്ഥാപിക്കപ്പെട്ടു.
ക്നാനായ സമുദായത്തിന്റെ അജപാലന വളര്‍ച്ചയില്‍ ശക്തമായി നേതൃത്വമാണ് സീറോമലബാര്‍ സഭയും, കോട്ടയം അതിരൂപതാ മെത്രാന്മാരും, അഭി. രൂപതാദ്ധ്യക്ഷന് മാര്‍ ജേക്കബ് അങ്ങാടിയത്തും നല്‍കിയിട്ടുള്ളത്. സഭാപരമായി ക്നാനായ സമുദായത്തെ വളര്‍ത്തുവാന്‍ തന്റെ അജപാലനാധികാരം പരമാവധി പ്രയോജനപ്പെടുത്താന്‍ അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് പരിശ്രമിച്ചിട്ടുണ്ടന്ന് യോഗം വിലയിരുത്തി.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും