എ. കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമാണെന്ന് സതീശന് ഫേസ്ബുക്കില്‍ പറഞ്ഞു. കസ്തൂരിരംഗന്‍ കമ്മിറ്റി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ച രീതി തികച്ചും അശാസ്ത്രീയമാണെന്നും സതീശന് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളാ സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും ശ്ളാഘനീയമാണ്. എന്നാല്‍ വനഭൂമിയുടെ സര്‍വേ നമ്പറുകള്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും സതീശന് ഫേസ്ബുക്കില്‍ വ്യക്തമാക്കി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോലമായി കണക്കാക്കിയ 119 വില്ളേജുകളിലെയും ഒഴിവാക്കപ്പടേണ്ട പ്രദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം 28ന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നേരത്തെ തീരുമാനിച്ചിരുന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും