കാനഡ : ലോകത്തിലെ പ്രധാന ശക്തികളുമായി ഇറാന് ആണവ കരാര്‍ ഒപ്പുവച്ചെങ്കിലും കാനഡ ഉപരോധ നടപടികള്‍ തല്‍ക്കാലത്തേക്ക് തുടരും.
ഇറാന്റെ വാക്കുകളല്ല, പ്രവൃത്തികളാണ് പ്രധാനമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രി റോബ് നിക്കോള്‍സണ്‍ പറഞ്ഞു. നയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനുമുമ്പ് കരാര്‍ സസൂക്ഷ്മം പഠിക്കും. ഇതിലൂടെ യുഎസിലെ ഒബാമ ഭരണകൂടവും ബ്രിട്ടനും ഫ്രാന്‍സും യുറോപ്യന്‍ യുണിയനിലെ മറ്റ് അംഗങ്ങളും സ്വീകരിക്കുന്ന മാര്‍ഗം പിന്തുടരാന് വിസമ്മതിക്കുകയാണ് കാനഡ.
ആണവ കരാര്‍ സംബന്ധിച്ച് ഇറാനുമായി കൂടിയാലോചന നടത്തിയ P5+1”എന്നറിയപ്പെടുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ റഷ്യയും ചൈനയും ഉള്‍പ്പെട്ടിരുന്നു. ഇറാന് ആണവായുധ പരിപാടി ഉപേക്ഷിക്കുന്നതിന് പകരമായി ഉപരോധ നടപടികള്‍ അവസാനിപ്പിക്കുന്നതാണ് കരാര്‍. ഈ കരാറില്‍ പരസ്പര വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന രണ്ടു സഖ്യശക്തികളുടെ മധ്യത്തിലാണ് കാനഡയുടെ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ അകപ്പെട്ടിട്ടുള്ളത്. യുഎസ് കരാറുമായി മുന്നോട്ടു പോകുമ്പോള്‍ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതിനെ എതിര്‍ക്കുകയാണ്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും