മുബൈ: പ്രസിഡന്റിന്‍െറ ഒൗദ്യോഗിക വസതിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ എത്ര രൂപ ചെലവഴിക്കുന്നുണ്ടാകും ഇതറിയാനുള്ള ഒരു സാധാരണപൗരന്െറ കൗതുകം മൂലമാണ് മുംബൈ സ്വദേശി ദര്‍വേശ് ഇന്ത്യയിലെ പ്രമുഖ വസതിയുടെ വരവുചെലവു കണക്കുകള്‍ അറിയാന്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ ഫയല്‍ ചെയ്തത്. ജൂണില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി മറുപടി നല്കി.
പ്രസിഡന്റിന്‍െറ ഒൗദ്യോഗിക വസതിയില്‍ ചെലവഴിക്കുന്ന അലവന്‍സുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 96 കോടിയായി ഉയര്‍ന്നു.
പ്രസിഡന്റിന്‍െറ സെക്രട്ടറിയേറ്റില്‍ എത്ര പേര് ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ക്ക് ശമ്പളയിനത്തില്‍ എത്ര തുക ചെലവഴിക്കുന്നുണ്ടെന്നും ദര്‍വേശ് ചോദിച്ചിരുന്നു. സെക്രട്ടറിമാരും ഡ്രൈവര്‍മാരും തൂപ്പുജോലിക്കാരും അടക്കം 754 പേരാണ് ജോലിക്കുള്ളത് എന്നാണ് മറുപടി. ഒന്‍പത് പ്രൈവറ്റ് സെക്രട്ടറിമാര്‍, 27 ഡ്രൈവര്‍മാര്‍, 64 തൂപ്പുജോലിക്കാര്‍, എട്ട് ടെലിഫോണ്‍ ഓപറേറ്റര്‍മാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 53 കോടി രൂപയാണ് ചെലവായത്. 06 ലക്ഷം രൂപ. ജൂണ്‍ മാസത്തിലും ഇതിനോടടുത്ത തുക തന്നെ ടെലിഫോണ്‍ ബില്ലിനത്തില്‍ ചിലവഴിച്ചിട്ടുണ്ട്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും