മനാമ : പള്ളികളില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതയിട്ട ഐഎസ് ഭീകര സെല്ലുകളെ സൗദി അറേബ്യ തകര്‍ത്തു. 431 ഐഎസ് ഭീകരരരെ ആയുധങ്ങളുമായി അറസ്റ്റു ചെയ്തു. വിവിധ തരം തോക്കുകള്‍, മറ്റു ആയുധങ്ങള്‍, ലാപ്ടോപ്പുകള്, ഫോണുകള്‍ തുടങ്ങിയവ ഇവരില്‍നിന്നും കണ്ടെടുത്തു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖദീഹിലും ദമാമിലും 27 പേരുടെ മരണത്തിനിടയാക്കിയ പള്ളികളിലെ ചാവേര്‍ ആക്രമണത്തിലെ പ്രതികളും പിടിയിലായവില്‍ ഉള്‍പ്പെടും. റമദാനില്‍ ഭീകരാക്രമണങ്ങള്‍ നടത്താനുള്ള ഭീകരരുടെ പദ്ധതികള്‍ തകര്‍ത്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും കിഴക്കന്‍ പ്രവിശ്യകളിലെ ഷിയാ പള്ളികളിലായി ആറ് ചാവേര്‍ ബോംബാക്രമണത്തിന് ഈ സംഘം പദ്ധതിയിട്ടു. രാജ്യത്തെ ഒരു നയതന്ത്ര കാര്യാലയത്തിനും നജ്റാനിലെ ഷരൂരയില് സുരക്ഷ, സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ആക്രമിക്കാനും സുരക്ഷാ സൈനികരെ അപായപ്പെടുത്താനും റിയാദില്‍ സുരക്ഷാ സൈനികരുടെ പള്ളിയില്‍ ചാവേര്‍ ആക്രമണത്തിനും ഭീകരര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. അഞ്ച് അംഗങ്ങള്‍ വീതമുള്ള വിവിധ സെല്ലുകളായായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഒരു സെല്ലിന് ചാവേറുകളെ തയ്യാറാക്കുകയായിരുന്നു ജോലി. മറ്റൊരു സെല്ലിന് സ്ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ബോംബ് നിര്‍മ്മിക്കലും. ഈ സെല്ലുകളിലെ അംഗങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ അനുവാദമില്ല. കഴിഞ്ഞ ഒന്നര മാസമായി രാജ്യ വ്യാപകമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ പിടിയിലായത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സൗദികളാണ്. യെമന്‍, ഈജിപ്ത്, സിറിയ, ജോര്‍ദ്ദാന്‍, അള്‍ജീരിയ, നൈജീരിയ, ചാഡ് എന്നിവടങ്ങളില്നിന്നുള്ളവരുമുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ രണ്ടു പള്ളി ബോംബാക്രമണങ്ങളിലെ പ്രതികളാണ് ഇതിലെ 190 പേര്. അല്‍ ഹസയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 4 പേരെ വെടിവെച്ചു കൊന്ന പ്രതികളും ഇതില്‍ ഉള്‍പ്പെടും. സംഘത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ വെബ്സൈറ്റ് നിര്‍മ്മിച്ചവരെയും പിടികൂടി. വ്യാഴാഴ്ച രാത്രി റിയാദില്‍ ഭീകരരെ താമസിപ്പിക്കുന്ന ഹായര്‍ ജെയിലിനു സമീപം സെക്യൂരിറ്റി ചെക്ക്പോയിന്റില്‍ ചാവേര്‍ പൊട്ടിത്തെറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭീകരരെ പിടികൂടിയ വിവരം മന്ത്രാലയം വെളിപ്പെടുത്തിയത്.
Special News
വന്‍ ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തു.
മനാമ : പള്ളികളില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതയിട്ട ഐഎസ് ഭീകര സെല്ലുകളെ സൗദി അറേബ്യ തകര്‍ത്തു. 431 ഐഎസ് ഭീകരരരെ ആയുധങ്ങളുമായി അറസ്റ്റു ചെയ്തു. വിവിധ തരം തോക്കുകള്‍, മറ്റു ആയുധങ്ങള്‍, ലാപ്ടോപ്പുകള്, ഫോണുകള്‍ തുടങ്ങിയവ ഇവരില്‍നിന്നും കണ്ടെടുത്തു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖദീഹിലും ദമാമിലും 27 പേരുടെ മരണത്തിനിടയാക്കിയ പള്ളികളിലെ ചാവേര്‍ ആക്രമണത്തിലെ പ്രതികളും പിടിയിലായവില്‍ ഉള്‍പ്പെടും. റമദാനില്‍ ഭീകരാക്രമണങ്ങള്‍ നടത്താനുള്ള ഭീകരരുടെ പദ്ധതികള്‍ തകര്‍ത്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും