മെല്‍ബണ്‍: പുതിയ ലൈറ്റ് റെയില്‍ സിസ്റ്റത്തിനായി ജോര്‍ജ് സ്ട്രീറ്റില്‍ നിന്നുമുള്ള ബസ്സ് റൂട്ടുകള്‍ പുനര്നിര്ണ്ണയിക്കപ്പെട്ടതോടെ ആശങ്കയിലായത് യാത്രക്കാരാണ്. സ്ഥിരയാത്രികര്‍ക്ക് അധികസമയവും അധിക ദൂരവും നഷ്ടമാവുമെന്നതിനപ്പുറം അധിക ഫീസും അടയ്ക്കേണ്ടി വരുമെന്നതാണ് പുതിയ വിലയിരുത്തല്‍.
പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഒരു വര്‍ഷത്തേക്ക് അധിക നിരക്കായി ഏകദേശം 1300 ഡോളറോളം തുക സ്ഥിരയാത്രികര്‍ അടയ്ക്കേണ്ടി വരും. സിഡ്നിയിലെ പബ്ലിക് ബസ്സ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഭൂരിഭാഗം യാത്രികരേയും വലയ്ക്കും എന്നതില്‍ സംശയമില്ല. സിബിഡി യിലൂടെയുള്ള സര്‍വ്വീസ് ഗാതാഗതത്തിനു തന്നെ ഭീക്ഷണിയാവുന്ന തരത്തില്‍ ഭയാനകമായ തിരക്കു സൃഷ്ടിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉള്ളത്.
ലൈറ്റ് റെയില്‍ സംവിധാനത്തിനായി ബസ്സ് റൂട്ടുകള്‍ പുനര്‍നിര്‍ണ്ണയിച്ചത് ചില യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെങ്കിലും ഗതാഗത തിരക്കുകള്‍ 45 ശതമാനത്തോളം കുറവു വരുമെന്നാണ് എന്‍എസ്ഡബ്ല്യൂ ഗതാഗതമന്ത്രി ആന്‍ഡ്രൂ കോണ്‍സ്റ്റന്‍സ് പറഞ്ഞു. ഈ പദ്ധതിയെ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരും ഉണ്ടാവും, എന്നിരുന്നാല്‍ തന്നെ മനോഹരമായ നഗരം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടികള്‍ എന്നതാണ് വസ്തുതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും