തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരവാസികള്‍ക്ക് നഗരസഭ കൗണ്‍സിലിന്റെ ഓണസമ്മാനമായി മേക്കര പാര്‍ക്ക് ഫിഷറീസ്മന്ത്രി കെ. ബാബു നാടിന് സമര്‍പ്പിച്ചു. പുതിയകാവ് മാര്‍ക്കറ്റ് റോഡിന് തെക്കുവശം മേക്കരയില്‍ നഗരസഭയുടെ അധീനതയിലുള്ള ഒരേക്കറോളം ഭൂമിയിലാണ് വര്‍ണ്ണ മനോഹരമായ പാര്‍ക്ക് പണികഴിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ മാനസീകവും ശാരീരികവും ആയ ഉല്ലാസത്തിനും നഗര തിരക്കില്‍ നിന്നും ഒഴിഞ്ഞു സായാഹ്നങ്ങളില്‍ നഗരവാസികള്‍ക്ക് ഒത്തുകൂടാനും കുട്ടികള്‍ക്ക് കളിച്ച് ഉല്ലസിക്കാനും പര്യാപ്തമായ വിധത്തില്‍ ഒരുക്കിയിട്ടുള്ള പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 45 ലക്ഷം രൂപയാണ് ചെലവഴി ച്ചിരിക്കുന്നത്. 10 ലക്ഷം രൂപ ചെലവില്‍ കുട്ടികള്‍ക്കാവശ്യമായ കളിയുപകരണങ്ങളും പാര്‍ക്കില്‍ സജ്ജമാക്കിയിടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ടില്‍ നിന്നും പാര്‍ക്കിന്റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപ കൂടി നഗരസഭ വകയിരുത്തിയിട്ടുണ്ട്.
ഈ മാസം 25 മുതല്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കും. പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഘു ഭക്ഷണ ശാല മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ നഗരസഭ ചെയര്മാന് ആര്. റ്റി. എ. അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും