കൊച്ചി: ഒന്നാംഘട്ടം പൂര്ത്തീകരണത്തിനൊരുങ്ങുന്ന സ്മാര്‍ട് സിറ്റി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതി വിലയിരുത്തി. സുഹാസ് എന്നിവരും ചീഫ് സെക്രട്ടറിയെ അനുഗമിച്ചു. നിലവിലെ സ്ഥിതിയനുസരിച്ച് ആഗസ്റ്റ് അവസാനത്തോടെ ഒന്നാംഘട്ടത്തിന്റെ പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.
രാവിലെ സ്മാര്‍ട് സിറ്റി ഭരണ കേന്ദ്രത്തില്‍ ചീഫ് സെക്രട്ടറി വിവിധ വകുപ്പുകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പൊതുമരാമത്ത്, വൈദ്യുതി, റവന്യൂ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികളാണ് പങ്കെടുത്തത്. സ്മാര്‍ട്സിറ്റി യാഥാര്‍ഥ്യമാകുന്നതിന്റെ മുന്നോടിയായി ചെയ്യേണ്ട അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ വകുപ്പുകള്‍ക്കുളള ബാധ്യതയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് ഇടച്ചിറ ബ്രഹ്മപുരം പാലം വരെയുളള നാലു വരിപ്പാതയുടെ നിര്‍മാണം തിങ്കളാഴ്ച ആരംഭിക്കും. ബെന്നിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടി കവാടത്തിലേക്കുളള മറ്റു റോഡുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗത്തില്‍ അവലോകനം ചെയ്യാന്‍ ധാരണയായി.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും